Latest NewsUAENewsInternationalGulf

വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തി: സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ

ദുബായ്: വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിയ സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് 43 കാരിയായ സ്ത്രീയ്ക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം സ്ത്രീയെ നാടുകടത്തണമെന്നും കോടതി വിധിച്ചു.

Read Also: കായിക രംഗത്തെ മുന്നേറ്റം ഫേസ്ബുക്കിൽ മാത്രം, ഇന്ത്യൻ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷ് ജീവിക്കാൻ മാല വിൽക്കുന്നു

വസ്ത്രത്തെ സ്ത്രീയും അയൽക്കാരനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ അയൽക്കാരൻ സത്രീയെ തല്ലുകയും ചെയ്തു. ഇതിൽ പ്രകോപിതയായ സ്ത്രീ കത്തിയുമായെത്തി അയൽക്കാരനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റയാളുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്.

സ്ത്രീ അയൽക്കാരെ കത്തി ഉപയോഗിച്ച് കുത്തുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സ്ത്രീയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.

Read Also: മത്സ്യങ്ങൾ എങ്ങനെയാണ് ‘തിരുമക്കൾ’ ആയത്, ആരെയും വേദനിപ്പിക്കാതെയാണ് പൂജാവിധി പ്രകാരം സംസ്കരിച്ചതെന്ന് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button