MalappuramLatest NewsKeralaNattuvarthaNews

പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു: നാലംഗ സംഘത്തിലെ മൂന്നു പേരെ കാണാതായി

പൊന്നാനി തീരത്ത് നിന്ന് ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്

മലപ്പുറം: പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് നാലംഗ സംഘത്തിലെ മൂന്നു പേരെ കാണാതായി. മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹിം, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ഹംസക്കുട്ടിയെ രക്ഷിച്ചു.

പൊന്നാനി തീരത്ത് നിന്ന് ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. നടുക്കടലില്‍ വച്ച് മത്സ്യബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു. നടുക്കടലില്‍ നീന്തുന്നതു കണ്ട ഹംസക്കുട്ടിയെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.

ഹംസക്കുട്ടിയുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹംസക്കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button