കൊച്ചി: മലയാളത്തിലെ യുവനടന്മാരിൽ പ്രമുഖനാണ് ലുക്മാൻ അവറാൻ. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലുക്മാന്റെ വേറിട്ട മുഖമായിരുന്നു തല്ലുമാലയിൽ പ്രേക്ഷകർ കണ്ടത്. തല്ലുമാലയ്ക്ക് പിന്നാലെ നിരവധി സിനിമകളിലാണ് താരം നായകനാകുന്നത്. മലപ്പുറത്തിന്റെ നായകൻ എന്നാണ് ലുക്മാനെ ആരാധകർ വിളിക്കുന്നത് തന്നെ. തന്റെ നാടിന്റെ പേര് കൂട്ടിച്ചെർത്തുള്ള ഈ വിളിയിൽ അഭിമാനമുണ്ടെന്ന് പറയുകയാണ് ലുക്മാൻ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മലപ്പുറത്തിന്റെ മുത്താണ്, മലപ്പുറത്തിന്റെ നായകനാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നാറുണ്ടെന്ന് ലുക്മാൻ പറയുന്നു. ‘അങ്ങനെയൊരു നാടിന്റെ അടിസ്ഥാനത്തിൽ എടുത്ത് പറയേണ്ടെങ്കിൽ പോലും നമുക്ക് നമ്മുടെ സ്ഥലത്ത് നിന്നും ഒരാൾ എന്ന നിലയിൽ അതിന്റേതായ ഒരു അഭിമാനമുണ്ട്. ആളുകൾ നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങി. മലപ്പുറത്തിന്റെ ദുൽഖർ സൽമാനാണ് ലുക്മാൻ എന്ന കമന്റൊക്കെ കണ്ടിട്ടുണ്ട്, ദുൽഖർ കേൾക്കണ്ട’, ലുക്മാൻ ചിരിയോടെ പറഞ്ഞു.
അതേസമയം, നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിൽ ലുക്മാൻ മുൻപ് പ്രതികരണം അറിയിച്ചിരുന്നു. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം അവർക്ക് അവസരങ്ങൾ ലഭിക്കുമെന്നുമായിരുന്നു ലുക്മാന്റെ തുറന്നു പറച്ചിൽ.
Post Your Comments