മലപ്പുറം: കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച് 22കാരനായ യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മണിക്ക് പുഴക്കാട്ടിരിയില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കുട്ടി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് പെരിന്തല്‍മണ്ണ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടില്‍ സുലൈമാന്‍ സജിത ദമ്പദികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (22) ആണ് ഇന്നു രാവിലെ പതിനൊന്ന് മണിക്ക് മരണപ്പെട്ടത്.
സല്‍മാന്‍ ഫാരിസ് ഏഴുവർഷത്തോളമായി കാറ്ററിങ് ജോലി ചെയ്തു വരികയാണ്. കൂടെ ഉണ്ടായിരുന്ന എറപ്പറമ്പന്‍ അലിയുടെ മകന്‍ അഫ്ലഹ് (22)പ പരിക്കുകളോടെ ചികിത്സയിലാണ്. പോസ്‌മോര്‍ട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് കബറടക്കം നടന്നു. ഹോദരങ്ങള്‍ ഷഹാന, ഷെറിന്‍, ഫര്‍ഹഷ.
Post Your Comments