KeralaLatest NewsNews

അമ്മയോടൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് മതിലിടിഞ്ഞ് വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് അമ്മയോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം. കുഞ്ഞിന്റെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു.

നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button