തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലോക്ഡൗണ്‍ സമയത്ത് മാസ്ക് ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതും, നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയതുമടക്കമുള്ള ലംഘനങ്ങള്‍ക്കാണ് 154 കോടി 42 ലക്ഷത്തി 4700 രൂപ പോലീസ് പിടിച്ചെടുത്തത്.
Also Read:ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സന്തോഷ് ശിവൻ
ജനങ്ങൾ ആത്മഹത്യയുടെ വക്കിലെത്തി ജീവിതം നഷ്ടപ്പെട്ട് നിൽക്കുന്ന കാലങ്ങളിലാണ് ഇത്രയും പിഴ ചുമത്തിയതെന്നുള്ളത് സർക്കാരിന് തന്നെ വലിയ വിമർശനത്തിന് വഴിയൊരുക്കുന്നുണ്ട്. 611851 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്, 1,86,790 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പിഴ ചുമത്തിയിരിക്കുന്നത്, 22,41,59,800 രൂപ ഇവിടെ നിന്ന് മാത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 14,24,43,500 രൂപയും, മലപ്പുറത്ത് 13,90,21,500 രൂപയാണ് പിഴ ഇനത്തില്‍ പോലീസിനു ലഭിച്ചത്.
അതേസമയം, 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് റെയില്‍വേ പോലീസും 4,10100 രൂപ സർക്കാരിന്റെ ഖജനാവിനു സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളെ അനാവശ്യമായി വേട്ടയാടുന്ന പോലീസ് നടപടിയാണ് ലോക് ഡൗൺ കാലത്തേതെന്നും, പിഴകളിൽ ഒട്ടുമിക്കതും അനാവശ്യമായിരുന്നുവെന്നും കണക്കുകൾ പുറത്തു വന്നതോടെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Post Your Comments