
ആലപ്പുഴ: രാത്രിയില്‍ ആലപ്പുഴ ബീച്ചിൽ കണ്ടെത്തിയ ഇരുവശവും അടച്ച പൈപ്പ് ബോംബ് അല്ലെന്ന് പൊലീസ്. പൈപ്പിനുള്ളില്‍ നിന്നു ലഭിച്ച ലോഹത്തകിടുകളില്‍ എന്തോ എഴുതിയതുപോലെ കാണപ്പെടുന്നതിനാല്‍ ഇത് മന്ത്രവാദത്തിന് ഉപയോഗിച്ച പൈപ്പും ലോഹത്തകിടുകളുമാണെന്നു പോലീസ് സംശയിക്കുന്നു.
ലോഹത്തകിടുകള്‍ പരിശോധനയ്ക്കായി എറണാകുളത്തെ റീജനല്‍ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബീച്ചില്‍ നാവിക സേനയുടെ പഴയ കപ്പല്‍ സ്ഥാപിച്ചതിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് കണ്ടെത്തിയത്. 17 സെന്റി മീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലുള്ള പൈപ്പിൽ സ്കാനർ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയം ശക്തമായത്. വിവരം അറിയിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്നു ബോംബ് സ്ക്വാഡ് എത്തി.
read also: അമ്മയുടെ രോഗശാന്തിക്കായി ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലി നല്‍കി: ദമ്പതികള്‍ അറസ്റ്റില്‍
പിന്നാലെ മണല്‍ച്ചാക്കുകള്‍ കൊണ്ട് സുരക്ഷിത മറയൊരുക്കിയ ശേഷം പൈപ്പില്‍ ഡിറ്റണേറ്റർ ഘടിപ്പിച്ച് ഒരു ലഘു സ്ഫോടനം നടത്തി. എന്നാല്‍ ഡിറ്റണേറ്റർ പൊട്ടിയതല്ലാതെ പൈപ്പ് പൊട്ടിയില്ല. ഇതോടെ പൈപ്പിനുള്ളില്‍ സ്ഫോടകവസ്തു ഇല്ലെന്ന് വ്യക്തമായി. പിന്നാലെ നടത്തിയ പരിശോധനയിലാണ് പൈപ്പിനുള്ളില്‍ ലോഹത്തകിടുകള്‍ കണ്ടെത്തിയത്.
Post Your Comments