KannurLatest NewsKerala

മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ എന്ന് ആരോപണം

യാതൊരു കുടിയാലോചനയുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പ്രതിഷേധിച്ചവര്‍

മട്ടന്നൂര്‍: കനത്ത പ്രതിഷേധത്തിനിടെയിലും മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ബുധനാഴ്‌ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെ തടയാനായി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുള്ള പ്രതിഷേധക്കാര്‍ ശ്രമിച്ചുവെങ്കിലും മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു, ഇതു ക്ഷേത്ര പരിസരത്ത് അല്‍പ്പനേരം സംഘര്‍ഷത്തിനിടയാക്കി.

യാതൊരു കൂടിയാലോചനയുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പ്രതിഷേധിച്ചവര്‍ പറഞ്ഞു ഉച്ചയോടെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍ ചുമതലയേറ്റതോടെ മട്ടന്നൂര്‍ മഹാദേവക്ഷേത്രം മഹാനവമിക്കാലത്ത് ദേവസ്വം ബോര്‍ഡിന്റെ കീഴിലായി എന്ന് ദേവസ്വം അറിയിച്ചു.

വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button