തിരുവനന്തപുരം: കിറ്റെക്സ് കേരളം വിട്ടതിന്റെ വിടവ് നികത്താൻ കച്ചകെട്ടിയിറങ്ങി കേരള സർക്കാർ. കേരളത്തിൽ 200 കോടി നിക്ഷേപിക്കാനൊരുങ്ങി പ്ലാന്റ് ലിപിഡ്സ് എന്ന സുഗന്ധവ്യഞ്ജന സത്ത് – ഓയില്‍ നിര്‍മ്മാതാക്കൾ രംഗത്തെന്ന് മന്ത്രി പി രാജീവ്. ആധുനിക പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായാണ് പ്ലാന്റ് ലിപിഡ്സ് 200 കോടി നിക്ഷേപിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികള്‍ 2026 ഓടെ പൂര്‍ത്തിയാക്കാനാണ് തീരുമാനമായിരിക്കുന്നത്.
Also Read:തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് സ്വന്തം
‘ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ക്രിട്ടിക്കല്‍ എക്സ്ട്രാക്ഷന്‍ പ്ലാന്റ് ആണ് കോലഞ്ചേരിയില്‍ നിര്‍മ്മിക്കുന്നതെന്ന് പ്ലാന്റ് ലിപിഡ്സ് അറിയിച്ചു. ഇതോടൊപ്പം നാച്ചുറല്‍ ഫുഡ് കളര്‍, നാച്ചുറല്‍ പ്രോഡക്‌ട്‌സ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ നിക്ഷേപ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 60 കോടി രൂപയും 2026 ഓടെ 80 കോടി രൂപയും നിക്ഷേപിക്കും’, പി രാജീവ് പറഞ്ഞു.
‘ലോകത്തെ ഏറ്റവും വലിയ സ്പൈസ് ഓയില്‍ ഉത്പാദകരില്‍ ഒന്നാണ് പ്ലാന്റ് ലിപിഡ്സ്. കോലഞ്ചേരി ആസ്ഥാനമായ പ്ലാന്റ് ലിപിഡ്സിന് ഏഴ് രാജ്യങ്ങളില്‍ ഓഫീസുണ്ട്. തൊണ്ണൂറോളം രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന സത്ത് കയറ്റുമതിചെയ്യുന്നു.
നിലവിൽ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഡിവിഷനുകളും വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’, വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments