ചങ്ങരംകുളം: പലപ്പോഴും നമ്മൾ മലയാളികളെ വിദഗ്ധമായി അന്യദേശക്കാർ കബളിപ്പിച്ച് കടന്ന് കളയുക പതിവാണ്. അത്തരത്തിൽ ഒരു തട്ടിപ്പാണ് പട്ടാമ്പി ചങ്ങരംകുളത്ത് നടന്നത്. ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ അഞ്ച് ലക്ഷം രൂപയാണ് ബംഗ്ലാദേശ് സ്വദേശി തട്ടിയെടുത്തത്. ഝാര്‍ഖണ്ഡില്‍ താമസിച്ചു വരുന്ന ഫാറൂക്ക് ഷെയ്ക്കിനെയാണ് (32) സംഭവത്തിൽ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാരസ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ചുപറ്റിയ ഫാറൂക്ക് ഷെയ്ക്ക് അഞ്ച് ലക്ഷത്തിന് ദിര്‍ഹം കൈയിലുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ച് ചങ്ങരംകുളം മാട്ടം റോഡില്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ദിര്‍ഹമാണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി അഞ്ച് ലക്ഷം രൂപയുമായി കടന്ന് കളയുകയും ചെയ്തു.
അതേസമയം, ഫാറൂക്ക് ഷെയ്ക്കിന്റെ കൂട്ടുപ്രതിയെ നേരത്തെ തന്നെ പോലീസ്
അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സമാന കേസില്‍ ഫാറൂക്ക് ഷെയ്ക്കിനെ കാസര്‍കോട് ചന്ദേര പൊലീസ് പിടികൂടിയത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments