ThiruvananthapuramLatest NewsKeralaNattuvarthaNews

വീടുകയറി ആക്രമണം, തലസ്ഥാന നഗരിയിൽ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. കോതമംഗലം, കോട്ടപ്പടി മൂന്തൂരിലാണ് സംഭവം നടന്നത്. ആയപ്പാറ മൂന്തൂര്‍ കോളനിയില്‍ വെട്ടിക്കാമറ്റം വീട്ടില്‍ ആദിത്യ(21), നാടുകാണി വാര്യത്തുകുടി വീട്ടില്‍ ടോമി (23), കുത്തുകഴിയില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടപ്പന 20 ഏക്കര്‍ ചുക്കാനിക്കല്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യു (20) എന്നിവരാണ് കോട്ടപ്പടി പോലീസിന്റെ പിടിയിലായത്.

Also Read:ഐപിഎൽ 2021: ബാംഗ്ലൂരിനെ തകർത്ത് കൊൽക്കത്ത ക്വാളിഫയറിൽ

തിരുവനന്തപുരത്ത് മൂന്തൂര്‍ ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയെയും ഭര്‍ത്താവിനെയും മകനെയുമാണ് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്കും ഭര്‍ത്താവിനും നേരേ ആക്രമണമുണ്ടായത്. മകനോടുള്ള വിരോധമാണ് ആക്രമണകാരണമെന്ന് പോലീസ് സംശയിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ക്വട്ടേഷൻ സംഘങ്ങളും മറ്റും അധികരിച്ചതോടെ പൊതുജനത്തിന് വലിയ തലവേദനയാണ് രൂപപ്പെടുന്നത്. അധികൃതരുടെ കൃത്യമായ ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്ന് സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button