AlappuzhaKeralaNattuvarthaLatest NewsNews

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു : ടെമ്പർ വിനു അറസ്റ്റിൽ

ആ​ല​പ്പു​ഴ ആ​ര്യാ​ട് വാ​ത്തി​കാ​ട് ടെ​മ്പ​ർ വി​നു എ​ന്ന വി​നു ആണ് അറസ്റ്റിലായത്

ആ​ല​പ്പു​ഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ. ആ​ല​പ്പു​ഴ ആ​ര്യാ​ട് വാ​ത്തി​കാ​ട് ടെ​മ്പ​ർ വി​നു എ​ന്ന വി​നു ആണ് അറസ്റ്റിലായത്.

ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ എ.​കെ.​ജി ജ​ങ്​​ഷ​നി​ൽ വെ​ച്ച് ആ​ര്യാ​ട് 10-ാംവാ​ർ​ഡി​ൽ പൊ​ക്ക​ല​യി​ൽ അ​പ്പു​വി​നെ​ വെട്ടിപരിക്കേൽപ്പിച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ളെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ലെ പ​ട്ടി​ക​ളെ തു​റ​ന്നു​വി​ട്ടു.

Read Also : കോഴിക്കോട് മാങ്കാവിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം: 76കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ്​ ക​ട​ത്ത്​ അ​ട​ക്കം നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് വി​നുവെന്ന് പൊലീസ് പറഞ്ഞു. നോ​ർ​ത്ത് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ എം.​കെ. രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ സ്റ്റാ​ൻ​ലി, സാ​നു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, റോ​ബി​ൻ​സ​ൺ, അ​ഭി​ലാ​ഷ്, ദ​ബി​ൻ​ഷ, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫീസ​ർ വി​നു​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button