KottayamLatest NewsKeralaNattuvarthaNews

കൊലപാതകശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ

ളാ​ലം ചെ​ത്തി​മ​റ്റം ഭാ​ഗ​ത്ത് നാ​ഗ​പ്പു​ഴ​യി​ല്‍ ജീ​വ​ന്‍ സ​ജി (22) യെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​ലാ: കൊലപാതകശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ളാ​ലം ചെ​ത്തി​മ​റ്റം ഭാ​ഗ​ത്ത് നാ​ഗ​പ്പു​ഴ​യി​ല്‍ ജീ​വ​ന്‍ സ​ജി (22) യെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലാ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്തത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​ഞ്ച​രി​ച്ച ബൈ​ക്ക് ഓ​ട്ടോ​യി​ല്‍ ചെ​ന്നി​ടി​ച്ച് മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്, ഓ​ട്ടോ​ഡ്രൈ​വ​റു​മാ​യി വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ഡ്രൈ​വ​റെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തെന്ന കേസിലാണ് അറസ്റ്റ്.

Read Also : ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ജി​ല്ലാ പൊലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ആണ് പ്ര​തി​യെ പി​ടി​കൂ​ടിയത്. ഇ​യാ​ള്‍​ക്കു പാ​ലാ, തൊ​ടു​പു​ഴ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് കടത്തൽ, ബൈ​ക്കി​ല്‍ എ​ത്തി മാ​ല പൊ​ട്ടി​ക്ക​ല്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button