ആറ്റിങ്ങൽ: വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം അറസ്റ്റിൽ. കൊല്ലം മയ്യനാട് ഫ്ലോഡെയില് വീട്ടിൽ ഫെബിന് ഫെര്‍മിന്‍ ആണ്(28) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചു പിടിയിലായത്.
2020 ഫെബ്രുവരി 22-ന് മുട്ടപ്പലം സ്വദേശി വിനോദിനെ വീട്ടില്‍ കയറി തലക്കടിക്കുകയും കാർ തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ രണ്ടാം പ്രതിയാണ് ഫെബിന്. ഇയാൾ വിദേശത്തേക്ക് കടന്നത് മനസ്സിലാക്കി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വന്ന ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു.
Read Also : മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി
വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വിനോദിനെ വധിക്കാൻ ബന്ധുവായ സജിന്‍ നല്കിയ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. മറ്റു പ്രതികളായ സജിൻ, ജിയോ, ഷാനു എന്നിവരെ നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും
ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശാലു ഡി.ജെ, ജൂനിയർ സബ്ഇൻസ്പെക്ടർ ശ്രീജിത്ത് ബി, സി.പി.ഒ നൂറുൽ അമീൻ, സി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments