ഗുവാഹത്തി: രാജ്യത്ത് പെട്രോളിനേക്കാള്‍ വില കുപ്പിവെള്ളത്തിനാണെന്ന് കേന്ദ്രമന്ത്രി രമേശ്വര്‍ തേലി. കുടിവെള്ളത്തിന്‍റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറവാണെന്നും, ജനങ്ങള്‍ക്ക് സൗജന്യ കോവിഡ് 19 പ്രതിരോധ വാക്സിന് കുത്തിവെപ്പുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി ഈടാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മലപ്പുറം സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ
‘പെട്രോളിന്‍റെ വില ഉയര്‍ന്നതല്ല, എന്നാല്‍ നികുതി ചുമത്തുന്നു. ഇത് അര്‍ഥമാക്കുന്നത് വിഭവങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കണമെന്നാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസമില്‍ വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) കുറവാണ്. പെട്രോള്‍ വില അധികമല്ല. എന്നാല്‍ അതില്‍ നികുതിയും അടങ്ങിയിരിക്കുന്നു. ഒരു കുപ്പി കുടിവെള്ളത്തിന്‍റെ വില ഇന്ധനവിലയേക്കാള്‍ ഉയര്‍ന്നതാണ്. പെട്രോളിന്‍റെ വില 40 രൂപ. അസം സര്‍ക്കാര്‍ വാറ്റായി 28 രൂപ ചുമത്തുന്നു. പെട്രോളിയം മന്ത്രാലയം 30 രൂപയും ചുമത്തുന്നു. ഇതോടെ 98 രൂപയായി. എന്നാല്‍ നിങ്ങള്‍ ഹിമാലയന്‍ വെള്ളം കുടിച്ചിട്ടുണ്ടോ? ഒരു കുപ്പിവെള്ളത്തിന് 100 രൂപയാണ് വില. എണ്ണവിലയല്ല, വെള്ളത്തിന്‍റെ വിലയാണ് കൂടുതല്‍’, മന്ത്രി പറഞ്ഞു.
‘കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയില്‍ നിന്നാണ് ജനങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നത്. ഇന്ധനവില ഉയര്‍ന്നതല്ല, എന്നാല്‍ അതില്‍ ഈടാക്കുന്ന നികുതിയും ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്‍കണം. പണം എവിടെനിന്ന് ലഭിക്കും. നിങ്ങള്‍ വാക്സിന് പണം നല്‍കിയിട്ടില്ല, എന്നാല്‍ ഇവ എവിടെനിന്നാണ് ലഭിച്ചത്’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments