Latest NewsNewsInternational

ഒരു കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച വെള്ളവും. ഒരു യാത്ര പോയാൽ വീട്ടിൽ നിന്നും വെള്ളം എടുക്കുന്ന ശീലം ഒക്കെ ഇപ്പോൾ തീരെ ഇല്ലാതായി. എന്നാൽ, കുപ്പിയിലെ വെള്ളം അത്ര നല്ലതല്ല. നല്ലതല്ല എന്ന് മാത്രമല്ല, അത് വരുത്തിവെയ്ക്കുന്ന ദോഷം വളരെ വലുതുമാണ്. അടുത്തിടെ കൊളംബിയ സർവകലാശാലയിൽ നിന്ന് പുറത്തുവന്ന പഠന റിപ്പോർട്ട് കുപ്പിവെള്ളത്തിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്നതാണ്. നൈസിൻ ചിയാനും സംഘവുമാണ് ഞെട്ടിക്കുന്ന പഠനത്തിന് പിന്നിൽ.

സ്റ്റോറുകളിൽ വിൽക്കുന്ന കുപ്പിവെള്ളത്തിൽ മുമ്പ് കണക്കാക്കിയതിനേക്കാൾ 10 മുതൽ 100 ​​മടങ്ങ് വരെ പ്ലാസ്റ്റിക് ബിറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. നാനോ പ്ലാസ്റ്റിക് സാന്നിധ്യത്തെ കുറിച്ചുള്ള ആദ്യത്തെ പഠനമാണ് കൊളംബിയയിൽ നടന്നത്. ഒരു ലിറ്റർ കുപ്പിവെള്ളം കുടിക്കുമ്പോൾ 2.4 ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങളാണ് അകത്ത് ചെല്ലുന്നതെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. മനുഷ്യന്റെ തലമുടിയുടെ ശരാശരി വിസ്താരത്തിന്റെ ഏഴുപതിലൊന്ന് വലുപ്പം മാത്രമുള്ള നാനോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദഹനനാളത്തിലൂടെ അല്ലെങ്കിൽ ശ്വാസകോശത്തിന്റെ ടിഷ്യൂകളിലൂടെ അവ രക്തപ്രവാഹത്തിലേക്ക് കയറി ശരീരത്തിലുടനീളം ഹാനികരമായ സിന്തറ്റിക് രാസവസ്തുക്കൾ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

‘ഈ പഠനം, വളരെ ശ്രദ്ധേയമാണ് എന്ന് എനിക്ക് പറയേണ്ടി വരും. അവർ ഇതിൽ നിർവഹിച്ച ജോലി ശരിക്കും വളരെ ആഴത്തിലുള്ളതായിരുന്നു … ഞാൻ ഇതിനെ തകർപ്പൻ എന്ന് വിളിക്കും’, പഠനത്തിൽ ഏർപ്പെടാത്ത പെൻസിൽവാനിയയിലെ എറിയിലെ പെൻ സ്റ്റേറ്റ് ബെഹ്‌റൻഡിലെ സുസ്ഥിരതാ ഡയറക്ടർ ഷെറി സാം മേസൺ പറഞ്ഞു.

എക്സ്പോഷർ കുറയ്ക്കുന്നതിന് ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ നിന്നുള്ള ടാപ്പ് വെള്ളം കുടിക്കാനുള്ള ദീർഘകാല വിദഗ്ധ ഉപദേശത്തെ പുതിയ കണ്ടെത്തൽ ശക്തിപ്പെടുത്തുന്നു. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മറ്റ് ഭക്ഷണപാനീയങ്ങൾക്കും ഈ പഠനം ബാധകമാണ്. യുഎസിൽ വിൽക്കുന്ന മൂന്ന് ജനപ്രിയ ബ്രാൻഡുകളാണ് പഠന വിധേയമാക്കിയത്. ഒരു ലിറ്ററിന്റെ 25 കുപ്പികളാണ് പരിശോധിച്ചത്. ഓരോ ലിറ്ററിലും ഏകദേശം 1.1-3.7 ലക്ഷം പ്ലാസ്റ്റിക് ശകലങ്ങൾ വരെ ​ഗവേഷകർ കണ്ടെത്തി. ഇതിൽ 90 ശതമാനം നാനോപ്ലാസ്റ്റികാണ്. ​​മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും ഇവയ്‌ക്ക് എളുപ്പം കടക്കാൻ കഴിയുന്നു. പ്ലാസന്റാ വഴി ​ഗർഭസ്ഥ ശിശുവിലേക്കും എത്തുന്നു. ഗവേഷകരുടെ കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button