KollamLatest NewsKeralaNattuvarthaNews

സ്ത്രീധനപീഡനം: യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ അമ്മയും അറസ്റ്റിൽ

120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്

പൂനെ: ഭർതൃഗൃഹത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിൻ്റെ അമ്മയും അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അമ്മ സുധയെയും പോലീസ് അറസ്റ്റ് ചെയ്തത്. വൻ തുക സ്ത്രീധനം വാങ്ങിയ പ്രതിയും മാതാവും വീണ്ടും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പ്രീതിയുടെ ബന്ധുക്കളുടെ പരാതി.

2015 ലാണ് കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം നടന്നത്. 120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്. പിന്നീട് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടതായി പ്രീതിയുടെ അച്ഛൻ പറഞ്ഞു.സാമ്പത്തികമായി സഹായിച്ചെങ്കിലും വീണ്ടും ആവശ്യങ്ങൾ കൂടി വരികയായിരുന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛൻ മദുസൂദനനൻ പിള്ള വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button