PalakkadLatest NewsKeralaNattuvarthaNewsIndia

മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി

പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. 14 പേരുടെ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. നാര്‍കോടിക്ക് സെല്‍ ഡി വൈ എസ് പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.

Also Read:രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!

വനത്തിനുള്ളിൽ കഞ്ചാവ് കൃഷിയുണ്ടെന്ന പരിശോധനയ്ക്കായാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയത്. എന്നാൽ ഇവർക്ക് വഴി തെറ്റുകയായിരുന്നു. വാളയാര്‍ വനമേഖലയില്‍നിന്നും എട്ട് കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം, തങ്ങള്‍ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തുടരുകയാണ്. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button