Latest NewsIndia

ലഖിംപുര്‍ ഗിമ്മിക്കിലൂടെ കോൺഗ്രസിന് തിരിച്ചുവരാനാവില്ല! പ്രിയങ്കയ്ക്കും രാഹുലിനും ബദലാകാൻ കഴിയില്ല,നിരാശയോടെ പ്രശാന്ത്

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ ചെറിയ നമ്പറുകളിലൂടെ പിടിച്ചു കെട്ടാനാകില്ലെന്ന സന്ദേശമാണ് പ്രിയങ്കാ ഗാന്ധിക്കും പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കർഷകസമരം കൊണ്ട് കോൺഗ്രസിന് തിരിച്ചു വരാനാവില്ലെന്ന ചിന്തയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോ ഇങ്ങനെ പോയാല്‍ ഒന്നും ആകാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കിഷോര്‍. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ ചെറിയ നമ്പറുകളിലൂടെ പിടിച്ചു കെട്ടാനാകില്ലെന്ന സന്ദേശമാണ് പ്രിയങ്കാ ഗാന്ധിക്കും പ്രശാന്ത് കിഷോര്‍ നല്‍കുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം ഉലയുന്നുവെന്നു സൂചനനല്‍കി പ്രശാന്ത് കിഷോറിന്റെ ട്വീറ്റ് എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയിലും ചര്‍ച്ച തുടരുകയാണ്.

ലഖിംപുര്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ ഭാഗമാവുമെന്ന പ്രചാരണം നടക്കവെയാണ് പ്രശാന്തിന്റെ പ്രതികരണം. എന്നാല്‍, പാര്‍ട്ടിക്ക് പ്രശാന്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപദേശകനാണ് ഇപ്പോള്‍ പ്രശാന്ത്. ഇതും പ്രശാന്തിന്റെ സേവനം ആവശ്യമില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനമായും വിലയിരുത്തുന്നു.

ബിജെപിക്ക് ബദലാകാന്‍ രാഹുലിന് കഴിയില്ലെന്ന തിരിച്ചറിവാണ് പ്രശാന്ത് കിഷോറും പങ്കുവച്ച ടീറ്റ് എന്നാണ് വിലയിരുത്തല്‍. ചെറിയ ഗമ്മിക്കുകളിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ലഖിംപുര്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുത്തശ്ശിപ്പാര്‍ട്ടിയുടെ ഉയിര്‍പ്പ് നോക്കിക്കാണുന്നവര്‍ വലിയ നിരാശയിലാവുമെന്ന് കിഷോര്‍ കുറിച്ചു. രാഹുലിനേയും മമതാ ബാനര്‍ജിയേയും ശരത് പവാറിനേയും മുന്നില്‍ നിര്‍ത്തിയുള്ള പ്രതിപക്ഷ ബദലാണ് പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചത്.

പുതിയ ട്വീറ്റോടെ പ്രശാന്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് മാറുമെന്നാണ് വിലയിരുത്തല്‍. അതിന് ശേഷം ബിജെപിക്കെതിരെ മമാതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയുള്ള പുതിയ ബദല്‍ പ്രശാന്ത് അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനായി ത്രിപുരയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ചശേഷം തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്നനിലയിലുള്ള ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ കോണ്‍ഗ്രസില്‍ ചേരുന്നതിനായി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകളും തുടങ്ങി. എന്നാല്‍, പ്രശാന്തിനെ നേരിട്ട് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമാക്കി പാര്‍ട്ടിയില്‍ കൊണ്ടുവരുന്നതില്‍ മുതിര്‍ന്ന പല നേതാക്കളും ജി-23 നേതാക്കളും എതിര്‍ത്തു. ഇതോടെ തീരുമാനം വൈകി. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണകാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പ്രശാന്ത് രാഹുലുമായുള്ള ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു വാദം. എന്നാല്‍, ഉത്തര്‍പ്രദേശിന്റെ ഫലം മെച്ചപ്പെടുത്തുന്നകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് രാഹുല്‍ തയ്യാറായില്ല. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കുക കോണ്‍ഗ്രസിന് അസാധ്യമാണെന്ന നിലപാടിലായിരുന്നു പ്രശാന്ത്.

എസ് പിയേയും ബി എസ് പിയേയും പോലുള്ള കക്ഷികളിലേക്ക് ഇറങ്ങി ചെല്ലണമെന്നതായിരുന്നു പ്രശാന്തിന്റെ ഫോര്‍മുല. ഇത് രാഹുലിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും സൂചനയുണ്ട്. നേരത്തെ എസ്പിയുമായി സഖ്യം ഉണ്ടാക്കിയിട്ടും കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. ഇപ്പോൾ യോഗിയുടെ പ്രഭാവത്തിൽ എസ്പി ബിഎസ്പി കോൺഗ്രസ് പാർട്ടികൾ പൂർണ്ണ പരാജയമാണ്. ഇതിനിടെയാണ് ലഖിംപുര്‍ സംഭവം വീണുകിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button