കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ എത്തും. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് നാളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ നാളെ ഉച്ചക്ക് രണ്ട് മണിക്ക് കാണും.
വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
Post Your Comments