ഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ രണ്ടു ഡോസ് കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ എടുത്ത് യുകെയിൽ എത്തുന്നവർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള യുകെയുടെ നിലപാട്. ഇതേതുടർന്ന് ഇന്ത്യയിൽ എത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തുകയായിരുന്നു.
മലപ്പുറത്ത് ശൈശവ വിവാഹം: പതിനേഴുകാരിയെ വിവാഹം ചെയ്ത വരനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു
ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള നിയന്ത്രണമാണ് യുകെ നീക്കിയത്. അതേസമയം ഇന്ത്യയിൽ നിന്നും കൊവാക്സിൻ സ്വീകരിച്ച് യുകെയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറൻറീൻ ആവശ്യമാണ്.
Post Your Comments