KeralaNattuvarthaLatest NewsNewsIndia

ഡൽഹി യൂണിവേഴ്സിറ്റി ലക്ഷ്യമിട്ട് ഇടതുപക്ഷം, കൂടുതൽ മലയാളികളെ അയക്കുന്നു: കേരളത്തിൽ മാർക്ക് ജിഹാദെന്ന് അധ്യാപകൻ

തിരുവനന്തപുരം: കേരളത്തിൽ മാർക്ക് ജിഹാദെന്ന പരാമർശവുമായി ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ. ഡൽഹി യൂണിവേഴ്സിറ്റി ലക്ഷ്യമിട്ട് ഇടതുപക്ഷം മാർക്ക് ജിഹാദുമായി നീങ്ങുന്നുവെന്നാണ് അധ്യാപകൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷനിന് കൂടുതലും മലയാളികളിൽ നിന്നാണ് അപേക്ഷ വന്നത് എന്ന ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് പരാമർശം.

Also Read:ഓയിൽ മസാജ് ചെയ്യുന്നതിനിടെ പോലീസുകാരനെ കൊണ്ട് ഓടക്കുഴൽ വായിപ്പിച്ച് ഡപ്യൂട്ടി കമ്മീഷണർ: വിവാദം

ഡൽഹി സർവ്വകലാശാല അധ്യാപകൻ രാകേഷ് ആണ് ഈ അറിയിപ്പ് പങ്കുവച്ചിരിക്കുന്നത്. ജെ എൻ യു വിൽ ഇടതുപക്ഷം പരീക്ഷിച്ച അതേ രീതിയാണ് ഡൽഹിയിലും പരീക്ഷിക്കാൻ ശ്രമിക്കുന്നത്. ഡൽഹി സർവ്വകലാശാലയുടെ അഡ്മിഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുമ്പോൾ പകുതിയിലധികവും വന്നത് മലയാളികളുടെ അപേക്ഷകളാണ്. ഇത്രയും കൂടുതൽ വിദ്യാർത്ഥികൾ വരുന്നത് ഏതോ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയാണെന്നും രാകേഷ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ജെ എൻ യു വിൽ ഇടതുപക്ഷം നടത്തിയത് വലിയ അരാജകത്വമായിരുന്നു. സ്വന്തം തത്വങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് അവർ സർവ്വകലാശാലയിലേക്ക് നീങ്ങുന്നതെന്ന് സംഭവത്തെ സാമൂഹ്യമാധ്യമങ്ങൾ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button