Latest NewsNewsIndia

വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി ഡൽഹി സർവ്വകലാശാലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനായി എൻഎസ്‌യുഐ-കെഎസ്‌യു വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹി സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിൽ ഡൽഹി പോലീസ് 144 പ്രഖ്യാപിച്ചു. ഫാക്കൽറ്റി ഓഫ് ആർട്‌സിന് പുറത്ത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സംഘർഷം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ, ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ബഹളമുണ്ടാക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബുധനാഴ്ച 13 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാലാ ഭരണകൂടം അനുമതി നൽകിയില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.

മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ കരാറിൽ ഉടൻ ഒപ്പുവയ്ക്കും

ചൊവ്വാഴ്ച രാത്രി 9 മണിക്ക് സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിൽ നടക്കുന്ന ചിത്രത്തിന്റെ പ്രദർശനത്തിന് വിദ്യാർത്ഥികളെ ക്ഷണിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ ലഘുലേഖ പുറത്തിറക്കിയതിനെ തുടർന്ന്, തിങ്കളാഴ്ച ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button