Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി ഡല്‍ഹി സര്‍വകലാശാല

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാലയുടെ ഉത്തരവ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശമുണ്ട്.

Read Also: ഗിരിജ തിയറ്റര്‍ ഉടമ ഡോ.ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക്, സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംഘടന

തിരിച്ചറിയല്‍ കാര്‍ഡ് കരുതണം, കറുത്ത വസ്ത്രം പാടില്ല. പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button