തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റല്‍ നഴ്സിംഗ്, നഴ്സസ് & മിഡ്വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ല്‍ ലഭിക്കും. വെബ് സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ ആറ് വരെ അപേക്ഷിക്കാം.
Post Your Comments