WayanadLatest NewsKeralaNattuvarthaNews

നിയമസഭയില്‍ എപ്പോള്‍ വരണം എന്നറിയാം, എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം: സതീശനോട് പിവി അൻവർ

അവധി അപേക്ഷ പോലും നൽകാതെയാണ് ഈ വിട്ടു നിൽക്കൽ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് രേഖകൾ വ്യക്തമാക്കുന്നു

നിലമ്പൂർ: നിയമസഭയില്‍ എപ്പോള്‍ വരണം എന്നത് തനിക്ക് അറിയാമെന്നും അതിന് വി.ഡി സതീശന്‍റെ ഉപദേശം വേണ്ടെന്നും നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും ജനങ്ങളോടുളള ബാധ്യത നിറവേറ്റാനും തനിക്ക് അറിയാമെന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

തുടർച്ചയായി നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിൽ എത്താത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അൻവർ രാജി വെച്ച് പോകുന്നതാണ് നല്ലതെന്നും ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അൻവറിന്റെ മറുപടി. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും അൻവർ സഭയിൽ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തിൽ ഒരു ദിവസം പോലും അൻവർ പങ്കെടുത്തില്ല. അവധി അപേക്ഷ പോലും നൽകാതെയാണ് ഈ വിട്ടു നിൽക്കൽ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് രേഖകൾ വ്യക്തമാക്കുന്നു.

ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി

പി.വി അൻവറിന്റെ വാക്കുകൾ ഇങ്ങനെ;

പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന പ്രതിപക്ഷ നേതാവായ അങ്ങയുട പ്രസ്തവന ഇന്ന് കാണുകയുണ്ടായി. പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന രീതിയില്‍ വ്യക്തിപരമായി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാവാണ് നിങ്ങള്‍. നിലമ്പൂരില്‍ തന്നെ പരാജയപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെവരെ പരാജയപ്പെടുത്താന്‍ കൊണ്ടുവന്നു. ഇപ്പോ എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നി. താങ്കളുടെ ഒരു നേതാവുണ്ടല്ലോ. രാഹുല്‍ ഗാന്ധി എവിടെയാണ്?. അദ്ദേഹം ഇന്ത്യവിട്ടുപോകുമ്പോള്‍ എവിടെയാണെന്ന് പോകുന്നതുപോലും പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍ എന്ന് ഓര്‍ക്കണം. വയനാട് നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധിയെ കാണാനെ ഇല്ല. ഇതിനെല്ലാം മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

സ്വന്തം ഗുരുവിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ നേതാവാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മികതയെപ്പറ്റി പറയേണ്ട. നിയമസഭയില്‍ എപ്പം വരണം പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം. അതിന് താങ്കളുടെ ഉപദേശം വേണ്ട. ജനം എന്നെ തെരഞ്ഞടുത്തിട്ടുണ്ടെങ്കില്‍ ആ ബാധ്യത താന്‍ നിറവേറ്റുമെന്നും അന്‍വര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button