ചെന്നൈ : കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തി തരണമെന്നാവശ്യപ്പെട്ട് ദൈവത്തിന് ഭക്തന്റെ കത്ത്. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലേക്കാണ് വെങ്കിടേഷ് എന്ന ഭക്തന്റെ കത്ത് ലഭിച്ചത്.
എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമർശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്.
Read Also : ഇതിഹാസമായ രാമായണം സീരിയലിലെ ‘രാവണൻ’ അരവിന്ദ് ത്രിവേദി അന്തരിച്ചു
‘എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം’ എന്ന് കത്തിന്റെ ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാർഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങൾ സഹിതം ‘കാമുകി എല്ലാ ദിവസവും തന്നോട് സംസാരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തി തരണം’ എന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം നടത്തി കൊടുക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും.
Post Your Comments