ന്യൂഡൽഹി: ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാവണന്റെ വേഷം ചെയ്ത നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് വാർധക്യ സഹജമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നു, ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തിന്റെ അനന്തരവൻ കൗസ്തുഭ് ത്രിവേദി മരണം സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ മരണം വ്യാജമായി പലരും പ്രചരിപ്പിച്ചിരുന്നു.
കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത്, ദൂരദർശൻ ജനപ്രിയ ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും എല്ലാ പ്ലാറ്റ്ഫോമുകളിലും സംപ്രേഷണം ചെയ്യുകയും റേറ്റിംഗുകളിൽ ഒന്നാമതെത്തുകയുണ്ടായി. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാ സീരിയൽ മേഖലയിൽ നിന്നും കൂടാതെ അദ്ദേഹത്തിന്റെ ഫാൻസും നിരവധി സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്.
Post Your Comments