Latest NewsKeralaNewsParayathe VayyaPrathikarana Vedhi

സെക്സ് എന്നു കേട്ടാൽ അരക്കീഴു കൊണ്ടു ചിന്തിക്കുന്നവരുടെ നാടാണിത്, കുലസ്ത്രീ ജപറാലി നിരത്തിലിറങ്ങി സമാധാനം കളയും

സെക്സ് എജ്യൂക്കേഷൻ എന്നാൽ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് മാത്രം പഠിപ്പിക്കുന്ന പരിപാടിയെന്ന് കരുതുന്ന മതത്തലയന്മാരുടെ നാടാണിത്.

തിരുവനന്തപുരം: : സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം കമന്റുകളാണ് നിറയുന്നത്. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി പണിയൂ, വനിതാ കമ്മീഷന്റെ ലൈംഗിക ക്ലാസിൽ എന്നെയും ചേർക്കണം, എന്നൊക്കെയുള്ള കമന്റുകളാണ് പി സതീദേവിയുടെ വാക്കുകൾക്ക് ലഭിക്കുന്നത്. ഇത്തരം അശ്ലീല കമന്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. കുട്ടികളെ വരെ ലൈംഗിക ചുവയോടെ നോക്കിക്കാണുന്നുവെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഇത്തരക്കാർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലാസർ ഷൈൻ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

സെക്സ് എന്നു കേട്ടാൽ അരക്കീഴു കൊണ്ടു ചിന്തിക്കുന്നവരുടെ നാടാണിതെന്നും സെക്സ് എജ്യൂക്കേഷൻ എന്നാൽ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് മാത്രം പഠിപ്പിക്കുന്ന പരിപാടിയെന്ന് കരുതുന്ന മതത്തലയന്മാരുടെ നാടാണിതെന്നും പരിഹസിക്കുകയാണ് ലാസർ ഷൈൻ.

read also: പോലീസിന്റെ നടപടി മോന്‍സന് വിശ്വാസ്യത നല്‍കുന്നത്: മോന്‍സന് സുരക്ഷ നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കുറിപ്പ് പൂർണ്ണ രൂപം

സെക്സ് എന്നു കേട്ടാൽ അരക്കീഴു കൊണ്ടു ചിന്തിക്കുന്നവരുടെ നാടാണിത്. അപേക്ഷ ഫോമിൽ സെക്സ് എന്ന കോളം കണ്ടാലേ കാറ്റു പോകുന്നവരുടെ നാട്.
സെക്സ് എജ്യൂക്കേഷൻ എന്നാൽ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് മാത്രം പഠിപ്പിക്കുന്ന പരിപാടിയെന്ന് കരുതുന്ന മതത്തലയന്മാരുടെ നാടാണിത്.
കുലസ്ത്രീ ജപറാലി നിരത്തിലിറങ്ങി സമാധാനം കളയും.
നിങ്ങളുടെ ആൺ-കുട്ടി പ്രതിയാകാതിരിക്കാൻ ശാസ്ത്രവും നിയമവും പറഞ്ഞു കൊടുക്കുന്ന പദ്ധതിയാണ് എന്നു ബോധ്യപ്പെടുത്തുന്ന ഒരു പേരുമാറ്റം സമാധാനത്തിന് നല്ലതാണ്.
ജെൻഡർ സയൻസ്, എന്നതു പോലെ.
ജെൻഡർ എജ്യുക്കേഷൻ എത്രയും വേഗം ആരംഭിക്കണം. നോ- പറയുന്ന/ പെരുമാറുന്ന സ്ത്രീകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ ആണുങ്ങൾ ജയിലിലാകാൻ ഇടയുണ്ട്.
നമ്മുടെ ചിന്ത അരയ്ക്കു മേലേയ്ക്ക് ഉയരണം.
എൻ്റെയടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button