MalappuramKeralaNattuvarthaLatest NewsNewsCrime

‘ക്യൂനെറ്റി’ല്‍ വീണ് നിരവധി മലയാളികള്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി തട്ടിപ്പുസംഘം

പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍

മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബിസിനിസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാമെന്ന് ധരിപ്പിച്ച് ക്യൂ നെറ്റ് എന്ന കമ്പനിയാണ് നിക്ഷേപകരുടെ പണം കവര്‍ന്നത്. നൂറിലധികം മലയാളികളാണ് തട്ടിപ്പിന് ഇരയായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

മണി ചെയിന്‍ സംവിധാനമല്ലെന്ന് ഉറപ്പ് നല്‍കിയായിരുന്നു നിക്ഷേപമായി വന്‍ തുക പലരില്‍ നിന്നും സ്വീകരിച്ചത്. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സംഘം കോടികള്‍ തട്ടിയിട്ടുണ്ടെന്നാണ് സൂചന.

നിക്ഷേപകര്‍ക്ക് വാച്ചും മറ്റു സാധനങ്ങളും അയച്ചു നല്‍കി ഭീമമായ ബില്‍ കൂടി നല്‍കിയാണ് കബളിപ്പിക്കല്‍. പണം തിരികെ ആവശ്യപ്പെട്ടവരോട് നിക്ഷേപത്തിന് ബദലായാണ് സാധനങ്ങള്‍ അയച്ചു നല്‍കിയതെന്നാണ് കമ്പനി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button