Latest NewsVideoNewsFunny & Weird

ശൗചാലയത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്ന സിംഹം: വൈറലായി വീഡിയോ

ദൂരയാത്രകൾ പോകുമ്പോള്‍ മനുഷ്യർക്ക് ഏറ്റവും അത്യാവശ്യം ശൗചാലയമായിരിക്കും. അത്തരത്തിൽ ഒരു പൊതു ശൗചാലയത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടാണ് യാത്രക്കാർ ‍ഞെട്ടിയിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നത്. യാത്രക്കാർ നോക്കി നിൽക്കെ പുറത്തേക്കിറങ്ങിയ സിംഹം മെല്ലെ നടന്ന് പുൽമേടുകൾക്കിടയിൽ മറയുകയും ചെയ്തു.

അതേസമയം, സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് നിഗമനം. ഇവിടെ സന്ദർശിക്കാനെത്തിയ യാത്രക്കാരാണ് വാഹനത്തിലിരുന്ന് ഈ ദൃശ്യം പകർത്തിയത്. പൊതു ശുചിമുറികൾ എപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ല. പ്രത്യേകിച്ചും വന്യമൃഗ സങ്കേതങ്ങളോട് ചേർന്നുള്ളവ. ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് ദൃശ്യത്തിന് താഴെ മിക്കവരും പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button