Latest NewsNewsIndiaCrime

ലഹരിമരുന്ന് കേസ്: ശ്രേയസ് നായർ, ലഹരിമരുന്ന് കടത്തിലെ മുഖ്യ കണ്ണി, ആര്യന്റെ ജാമ്യാപേക്ഷ തള്ളി കോടതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ആര്യന്റെയും അർബാസിന്റെയും വാട്സാപിൽ നിന്നുള്ള വിവരങ്ങളാണ് ശ്രേയസിലേക്കുള്ള വഴി തുറന്നത്. ഗോവ ബന്ധമുള്ള മലയാളിയാണ് ശ്രേയസ് നായരെന്നാണ് സൂചന.

Also Read: വിഡിയോ കോൾ വഴി തേൻകെണി വ്യാപകം: പുലർത്താം ജാഗ്രത

ആര്യനും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ ആരോപിച്ചു. മൊബൈൽ ചാറ്റുകൾ, ചിത്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ കണ്ടെത്തിയതായും അവകാശപ്പെട്ടു. ആര്യനും അർബാസ് മെർച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവർക്കൊപ്പം വിരുന്നുകളിൽ പങ്കെടുക്കാറുള്ള ആളാണെന്നും ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നെന്നും എൻസിബി കരുതുന്നു.

ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്ന് എൻസിബി പറയുന്നു. ആംഡംബര കപ്പലിൽ യാത്ര ചെയ്ത 25 പേർക്ക് ഇയാൾ ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ക്രിപ്റ്റോ കറൻസി വഴിയാണ് പണം വാങ്ങിയിരുന്നതത്രെ. അതേസമയം കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്ത കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ 8 പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു.

അറസ്റ്റിലായവരുടെ ഫോണുകളിൽ കോഡ് ഭാഷയിലുള്ള ചാറ്റുകളുണ്ടെന്നും വിദേശലഹരിസംഘങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്നും അന്വേഷണസംഘം ആരോപിച്ചു. ലഹരിവിരുന്ന് നടന്ന കോർഡിലിയ കപ്പലിൽനിന്ന് എൻസിബി 8 പേരെക്കൂടി കസ്റ്റഡിയിലെടുത്തു. കപ്പലിന്റെ ഉടമകൾ, കപ്പൽ ഗോവയ്ക്ക് ചാർട്ടർ ചെയ്തെടുത്ത ഡൽഹി ആസ്ഥാനമായ സ്ഥാപനം, ലഹരി വിരുന്ന് സംഘടിപ്പിച്ചവർ തുടങ്ങി കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button