
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് പിടിയിൽ. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എംഎം മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താനുള്ള ശ്രമതത്തിനിടെ സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് മുഹാദ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാല്‍ സുരക്ഷാ വിഭാഗം ഇയാളുടെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സി കണ്ടെത്തിയത്. സുരക്ഷാ വിഭാഗം പിടികൂടിയ രണ്ട് ലക്ഷം സൗദി റിയാൽ കസ്റ്റംസിന് കൈമാറി.
Post Your Comments