ThiruvananthapuramLatest NewsKeralaNattuvarthaNews

ബാലരാമപുരത്ത് മദ്യപാനത്തിനിടെ കിണറ്റിൻ കരയിൽ വച്ച് തമ്മിൽ തല്ല്, മൂന്നുപേർ കിണറ്റിൽ വീണു, ഒരാൾ മരിച്ചു

ബാ​ല​രാ​മ​പു​രം: മ​ദ്യ​പാനത്തിനിടെ കി​ണ​റ്റി​ന​രികിൽ വച്ചുണ്ടായ തമ്മിൽ തല്ലിൽ മൂന്നുപേർ കിണറ്റിൽ വീണു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറ്റിൽ വീണ മൂന്നുപേരിൽ ഒരാൾ മരിച്ചു. പൂ​വാ​ര്‍ അ​രു​മാ​നൂ​ര്‍​ക​ട കോ​ള​നി​യി​ല്‍ സു​രേ​ഷ് (30) ആ​ണ്​ മ​രി​ച്ച​ത്. കൂ​ടെ കി​ണ​റ്റി​ല്‍ വീ​ണ ര​ണ്ടു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Also Read:സെക്സ് എന്നു കേട്ടാൽ അരക്കീഴു കൊണ്ടു ചിന്തിക്കുന്നവരുടെ നാടാണിത്, കുലസ്ത്രീ ജപറാലി നിരത്തിലിറങ്ങി സമാധാനം കളയും

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൻ കരയിൽ വച്ച് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് യുവാക്കൾ തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടായത്. എന്നാൽ മദ്യപിച്ചിരിക്കവേ സുഹൃത്തുക്കളിൽ ഒരാളായ സുരേഷ് കിണ​റ്റി​ല്‍ വീണെന്നും, രക്ഷിക്കാനാണ് തങ്ങൾ ചാടിയതെന്നുമാണ് രക്ഷപ്പെട്ട യുവാക്കളുടെ മൊഴി. അ​രു​ണ്‍​സി​ങ്, മ​ഹേ​ഷ് എന്നിവരാണ് രക്ഷപ്പെട്ടത്.

എന്നാൽ മു​ഖ​ത്ത് മ​ര്‍​ദ്ദന​മേ​റ്റ​തിന്‍റ പ​രി​ക്കു​ണ്ടാ​യി​രു​ന്ന അ​രു​ണ്‍​സി​ങ്ങി​നെ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റി​യ കൈ​വ​രി​യു​ള്ള മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് സു​രേ​ഷ് വീ​ണ​ത്. ഇ​വി​ടെ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളു​ടെ​യും സ്ഥി​രം മ​ദ്യ​പാ​നി​ക​ളു​ടെ​യും കേ​ന്ദ്ര​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button