Latest NewsNewsIndiaBollywoodEntertainmentMovie Gossips

അവന് ലഹരിമരുന്ന് ഉപയോഗിക്കാം, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം: ഷാറുഖ് ഖാൻ ( വൈറൽ വീഡിയോ)

വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാറുഖ് ഖാനും ഭാര്യ ഗൗരി ഖാനും നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ തുടരുകയാണ്. മകൻ ലഹരിക്കടിമയായത് മാതാപിതാക്കളുടെ വളർത്തുദോഷം കൊണ്ടാണ് എന്നാണ് പ്രധാന ആക്ഷേപം. ഇതിനെ പിന്താങ്ങി ഷാറുഖ് തന്റെ മകനെക്കുറിച്ചു പറയുന്ന ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ വിമർശകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാറുഖ് ഖാനും ഭാര്യ ഗൗരി ഖാനും നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അഭിമുഖത്തിൽ തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് ഷാറുഖ് മറുപടി നല്‍കുന്നു. ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാന്‍ അനുവദിക്കുമെന്നും അവനെ ലഹരിമരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാറുഖ് ഖാൻ പറയുന്നു.

‘ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനു പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാമെന്നും എത്ര വേണമെങ്കിലും പുകവലിക്കാമെന്നും. വേണമെങ്കിൽ അവന് ലഹരിമരുന്ന് ഉപയോഗിക്കാമെന്നും’ ഷാറുഖ് ഖാൻ പറയുന്നു. അതേസമയം ഷാരൂഖ് അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകള്‍ സത്യമായെന്ന് നിരവധി പേർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button