PalakkadMalappuramLatest NewsKeralaNattuvarthaNews

ട്രെയിനിൽ കഞ്ചാവ് കടത്ത്: നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് പിടിയിൽ

പാലക്കാട്: ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (27) ആണ് പിടിയിലായത്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ആന്റി നര്‍ക്കോട്ടിക് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്നും ഇയാൾ പിടിയിലായത്.

കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം വിശാഖപട്ടണത്ത് എത്തിയ പ്രതി അവിടെനിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂർ പാണ്ടിക്കാട് വണ്ടൂര്‍ എടക്കര എന്നീ സ്ഥലങ്ങളില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവരികയായിരുന്നു.

സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും: പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മുന്‍പ് രണ്ടു തവണ മോഷണക്കേസില്‍ പ്രതി ആകുകയും ജയിലില്‍ കഴിയുകയും ചെയ്തിട്ടുള്ള സ്വാലിഹ് ഇതിനുമുന്‍പും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. കേസ് തുടരന്വേഷണത്തിനായി എക്സൈസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button