ThiruvananthapuramKottayamKeralaNattuvarthaLatest NewsNewsIndia

വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം: പിണറായി വിജയൻ

ലിംഗനീതി അംഗീകരിക്കണം

തിരുവനന്തപുരം: വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ വിഷയത്തെക്കുറിച്ച്‌ നിയമസഭയില്‍ സംസാരിയ്ക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച്‌ നേരിടേണ്ട വിഷയമാണിത്. അവഹേളനത്തിനായി ചിലര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Also Read:ലഖിംപൂർ ഖേരി: തടഞ്ഞാൽ പീഡനം,തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളിൽ ഉദ്യോഗസ്ഥരെ പ്രതിയാക്കുമെന്ന് പ്രിയങ്കയുടെ ഭീഷണി

‘രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നു. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സ്ത്രീവിരുദ്ധ ഇടപെടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണം’, മുഖ്യമന്ത്രി പറഞ്ഞു.

‘സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിയുള്ള നിലപാട് കേരളം നവോത്ഥാന കാലം മുതല്‍ എടുത്തതാണ്. ലിംഗനീതി അംഗീകരിക്കണം. പുരുഷ മേധാവിത്വ സമീപനങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇതിനെ വിമര്‍ശനത്തോടെ കാണുന്നത് സ്വാഭാവികം. ഇത് സര്‍ക്കാര്‍ നിലപാട്’, മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button