Latest NewsIndia

ലഖിംപൂർ ഖേരി: തടഞ്ഞാൽ പീഡനം,തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളിൽ ഉദ്യോഗസ്ഥരെ പ്രതിയാക്കുമെന്ന് പ്രിയങ്കയുടെ ഭീഷണി

പ്രിയങ്ക ബലമായി പോകാൻ ശ്രമിച്ചാൽ തങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ പ്രിയങ്ക ക്ഷോഭിക്കുകയും തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു.

ലഖ്‌നൗ: ഒക്ടോബർ 3 ന് രാത്രി സമരക്കാരുടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനായെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ലഖിംപൂർ ഖേരിയിൽ പോലീസ് തടഞ്ഞു. അന്നു രാവിലെ, പ്രതിഷേധിച്ച കർഷകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ബിജെപി പ്രവർത്തകർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. യുപി പോലീസ് പ്രിയങ്കയെ തടഞ്ഞതോടെ പോലീസിനെതിരെ പ്രിയങ്ക ക്ഷോഭിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

തന്നെ തടഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥക്കെതിരെ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കുമെന്ന് അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രിയങ്ക ബലമായി പോകാൻ ശ്രമിച്ചാൽ തങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ പ്രിയങ്ക ക്ഷോഭിക്കുകയും തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു.

കൂടാതെ മാധ്യമങ്ങൾ വാർത്തയാക്കാനായി പോലീസ് വാഹനത്തിൽ ഇരിക്കാൻ അവർ നിർബന്ധിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ അതിനു അനുവദിച്ചില്ല , ‘ആരാണ് നിങ്ങളെ നിർബന്ധിക്കുന്നത്? ഞങ്ങൾ അല്ല.’ എന്നദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ അറസ്റ്റ് ചെയ്തേപറ്റൂ, ഇല്ലെങ്കിൽ താൻ സ്ഥലം സന്ദർശിക്കുമെന്നും ഇവർ പറയുന്നുണ്ട്.

അറസ്റ്റ് ചെയ്യണമെങ്കിൽ വനിതാ പോലീസ് വരണമെന്ന് പോലീസുകാർ പറയുമ്പോൾ അങ്ങനെ ഉണ്ടോ? നിങ്ങളുടെ സംസ്ഥാനത്ത് അതില്ലെന്നാണ് കരുതുന്നത് എന്ന് പ്രിയങ്ക പരിഹസിച്ചു. കർഷക സമര പ്രതിഷേധക്കാർ ഉണ്ടാക്കിയ അക്രമങ്ങളിൽ നടന്ന മരണം മുതലാക്കിയാണ് രാഷ്ട്രീയക്കാർ ഇപ്പോൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പോലീസ് ഇവരെ തടയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button