ThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeKeralaNattuvarthaLatest NewsNewsIndia

മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ്‌ രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ

പക്ഷെ സിംഹത്തിനെയും ഉസ്മാനെയും പറ്റിക്കാൻ പുരാവസ്തു മതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ്‌ പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്‌ വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ്‌ രൂപയുടെ ഒരു കിറ്റ് മതി എന്ന പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. യു ഡി എഫ് ന്റെ ഫേസ്ബുക് ഗ്രൂപ്പിൽ അബ്ദുൽ ബഷീർ എന്നയാളാണ് ഈ പോസ്റ്റ്‌ ഷെയർ ചെയ്തിരിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് പോസ്റ്റിനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read:കാറിലുള്ളവരെയെല്ലാം ‘കർഷകർ’ തല്ലിക്കൊന്നു: മന്ത്രിയുടെ മകൻ മരിച്ചോ? കർഷകസമരം നീട്ടേണ്ട ആവശ്യക്കാർ കുടുങ്ങും

‘പക്ഷെ സിംഹത്തിനെയും ഉസ്മാനെയും പറ്റിക്കാൻ പുരാവസ്തു മതി, ഒന്നും ചെയ്യാൻ കഴിയാത്തവരുടെ കരച്ചിൽ, 300 രൂപയുടെ വില പോലും നിങ്ങൾക്ക് ജനം തരുന്നില്ല അല്ലേ, നിസാര കിറ്റ് കാരണം മൂലക്ക് ആയെന്ന് സ്വയം കരുതുന്ന കോൺഗ്രസ്സുകാരുടെ ദയനീയ അവസ്ഥ’, എന്നൊക്കെയുള്ള കമന്റുകളുമായി മറുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുകൂലികളും പോസ്റ്റിൽ പ്രതികരിക്കുന്നുണ്ട്.

അതേസമയം, നിയമസഭയിൽ കെ സുധാകരനെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button