KeralaLatest NewsNews

വിവാദങ്ങൾക്ക് തിരികൊളുത്തി ബിഷപ്പിന്റെ പ്രസ്താവന: 2021-ൽ അരങ്ങ് തകർത്ത വാദപ്രതിവാദങ്ങളിലൂടെ…

ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്.

കേരളത്തിലും കർണ്ണാടകയിലും മുസ്ലിം ഇതര യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം. മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു.

എന്നാൽ ഈ വാദപ്രതിവാദങ്ങൾ നിലനിൽക്കെ വിവാദ പരാമർശവുമായി പാലാ ബിഷപ്പിന്റെ കടന്നുവരവ് ജിഹാദെന്ന വാക്കിനെ കൂടുതൽ കൊഴുപ്പിച്ചു. ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.

ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.

Read Also: അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി

ബിഷപ്പിന്റെ പരാമർശത്തിന് പിന്നാലെ നിരവധി സാമൂഹിക -രാഷ്ട്രീയ ചർച്ചകൾ ഉടലെടുത്തു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ രംഗത്ത് എത്തി. മുസ്ലീം സമുദായത്തിന് ബിഷപ്പിന്റെ പ്രസ്‌താവന വലിയ തോതിൽ പ്രഹരമേറ്റെന്ന് ലീഗ് വക്താക്കൾ ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയത്തിൽ പുതിയൊരു വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button