അബുദാബി: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്ന് ഭാഷകളിൽ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
Read Also: ഡ്രോണ്‍ ഉപയോഗിച്ച് നാനോ ലിക്വിഡ് യൂറിയ സ്പ്രേ: പരീക്ഷണം വിജയിച്ച ആദ്യരാജ്യമായി ഇന്ത്യ
* റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ സ്‌ക്രീനുകളിലും മറ്റു ദിശാ സൂചകങ്ങളിലും കാണിച്ചിരിക്കുന്ന താത്ക്കാലിക വേഗപരിധി പാലിക്കുക.
* വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക.
* താഴ്‌വരയിലെ അരുവികളിൽ നിന്നും മറ്റ് വെള്ളക്കെട്ടുകൾ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
* കനത്ത മഴയിൽ വൈദ്യുത ലൈനുകൾ, തുറസായ സ്ഥലങ്ങൾ, മരങ്ങൾ എന്നിവയിൽ നിന്നും അകന്ന് നിൽക്കുക.
* കാലാവസ്ഥാ പ്രവചന വാർത്തകളും മറ്റ് പ്രസക്തമായ അപ്‌ഡേറ്റുകളും ശ്രദ്ധിക്കുക.
Post Your Comments