
പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനച്ചിലവുകൾ ഏറ്റെടുത്ത് മൗണ്ട് സീന ഗ്രൂപ്പ്. മൗണ്ട് സീന ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനും, പത്തിരിപ്പല ബൈത്തു ശാരിഖ അല്ഹൈറി ട്രസ്റ്റും, മക്കാ മസ്ജിദ് ചാരിറ്റി ഗ്രൂപ്പും സംയുക്തമായാണ് മൂന്ന് വിദ്യാര്‍ഥികളുടെ 18 വയസ്സ് വരെയുള്ള മുഴുവന്‍ പഠനവും ഏറ്റടുത്തത്.
Also Read:ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങി ജനപിന്തുണ ഉറപ്പുവരുത്തും: ആഴ്ചയിൽ അഞ്ചു ദിവസം ഇനി പ്രിയങ്ക ഉത്തർപ്രദേശിൽ
ആഗസ്റ്റ് 21നാണ് അബ്ദുൽ റസാഖ് മരണപ്പെട്ടത്. ഇതോടെ നിർധനരായ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിരുന്നു. കുട്ടികളുടെ പഠനവും നിലയ്ക്കുമെന്ന് ഉറപ്പായപ്പോഴാണ് ഇത്തരത്തിൽ ഒരു സഹായം കുടുംബത്തെ തേടിയെത്തിയത്. ആറ്, നാല്, ക്ലാസുകളില്‍ പഠിക്കുന്ന റന സാദിഹ, റിഫ് നഷിറിന്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന റയാന് ഹക്കീം എന്നീ മൂന്ന് വിദ്യാര്‍ഥികളുടെയും 18 വയസ്സ് വരെയുള്ള പഠനച്ചെലവാണ് മൗണ്ട് സീന ഏറ്റെടുത്തത്. മൗണ്ട് സീന ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുല്‍ റഹിമാൻ പ്രപദ്ധതിയുടെ പ്രഖ്യാപനം നടത്തി.
അബ്ദുല്‍ റസാഖ് മരിച്ചതോടെ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിയ കുടുംബത്തിന് മൗണ്ട് സീനയുടെ ഈ സഹായം ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവാണ്.
Post Your Comments