കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ തലശേരി ശിവപുരത്തെ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കേസില്‍ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടില്‍ ടി. കെ. നൗഷാദ് (27), രണ്ടാം പ്രതി കിഴക്കയില്‍ എ.പി.മുനീര്‍ (34) എന്നിവരെയാണ് നാലു വര്‍ഷം തടവും 10,000 രൂപ പിഴയടക്കാനും തലശ്ശേരി കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴയടക്കുന്നില്ലെങ്കില്‍ നാലു മാസം തടവ് അധികമായി അനുഭവിക്കണം.
കേസിലെ മൂന്നാം പ്രതി തോട്ടത്തില്‍ മുഹമ്മദലി (37)യെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും ഇയാൾ ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി നാല് മുതല്‍ 7വരെ പ്രതിസ്ഥാനത്തുണ്ടായിരുന്ന പി.വി. അസീസ് (34), വി സി. റസാഖ് (37), സവാദ് (35), ഷഫീര്‍ (27) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിവപുരം നടുവനാട് റോഡില്‍ അന്യായമായി സംഘം ചേര്‍ന്ന പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശിവപുരം കരൂന്നിയിലെ വള്ളുമ്മല്‍ വീട്ടില്‍ സുനില്‍കുമാറിനെ കല്ല് കൊണ്ടെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Post Your Comments