
മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ അമ്മയുടെ കഴുത്തറത്തതിന് ശേഷം ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു ഈരേഴ വടക്ക് നാമ്പോഴില്‍ സുരേഷ്‌കുമാര്‍ ആണ് അമ്മ രുഗ്മിണിയമ്മയെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
read also: റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ഓട്ടോഡ്രൈവര്‍: വൈറൽ വീഡിയോ
വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് വീടിനോട് ചേര്‍ന്ന ഷെഡിലിരുന്ന തന്റെ സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടത്. ജനാലയിലൂടെ തീ വീടിനുളളിലേക്ക് പടരുകയായിരുന്നു. വീടിനുളളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. ഈ സമയത്താണ് സുരേഷ് രുഗ്മിണിയമ്മയുടെ കഴുത്തറത്തത്. പിന്നീട് സ്വയം കഴുത്തില്‍ കത്തിവെച്ച് മുറിവുണ്ടാക്കി. ഫയര്‍മാന്‍മാരായ ആര്‍ രാഹുല്‍, എ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി.
രുഗ്മിണിയമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ്‌കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുളളതല്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments