Latest NewsNewsIndia

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച്‌ ഓട്ടോഡ്രൈവര്‍: വൈറൽ വീഡിയോ

ലെവല്‍ ക്രോസിൽ കാത്തുനില്‍ക്കുന്ന സ്ത്രീ ട്രെയിന്‍ വന്നയുടന്‍ ട്രാക്കിലേക്ക് എടുത്ത് ചാടാന്‍ ശ്രമിക്കുന്നതായുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവതിയെ ഒരു ഓട്ടോഡ്രൈവര്‍ രക്ഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സംഭവം നടന്നത് മധ്യപ്രദേശിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവതിയെ ഓട്ടോഡ്രൈവര്‍ രക്ഷിക്കുകയും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോയുടെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ല.

ലെവല്‍ ക്രോസിൽ കാത്തുനില്‍ക്കുന്ന സ്ത്രീ ട്രെയിന്‍ വന്നയുടന്‍ ട്രാക്കിലേക്ക് എടുത്ത് ചാടാന്‍ ശ്രമിക്കുന്നതായുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഓട്ടോ ഡ്രൈവര്‍ യുവതിയെ ട്രാക്കില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ച്‌ മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം നിരവധി ആളുകള്‍ സ്ത്രീക്ക് ചുറ്റും കൂടുകയും അവളെ ആശ്വാസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. ജോലി ലഭിക്കാത്തതിനാല്‍ സ്ത്രീ വിഷമത്തിലായിരുന്നുവെന്നും അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button