![](/wp-content/uploads/2021/09/whatsapp_image_2021-09-29_at_8.41.48_am_800x420.jpeg)
തിരുവനന്തപുരം: മോൻസൻ മാവുങ്കലും കെ പി സി സി പ്രസിഡണ്ട് സുധാകാരനും തമ്മിലുള്ള കൂടുതൽ ബന്ധങ്ങൾ പുറത്ത്. സുധാകരന്‍ തന്നോടുള്ള പ്രേമം കൊണ്ടല്ല കൂടെ നില്‍ക്കുന്നതെന്നും പണം വരുമെന്ന് സുധാകരനറിയാമെന്നും മോന്‍സന്‍ പരാതിക്കാരനായ അനൂപുമായുള്ള സംഭാഷണത്തിനിടയിൽ പറയുന്നു. പ്രമുഖ മാധ്യമമാണ് ഈ ഫോൺകാൾ സംഭാഷണം പുറത്തു വിട്ടിരിക്കുന്നത്.
Also Read:മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങിയതിന് പിന്നിൽ ഈ വനിതയോ ? ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ്
അതേസമയം, പല പ്രമുഖരും ഇത്തരത്തിൽ മോൻസനുമായി ബന്ധമുണ്ടായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതോടനുബന്ധിച്ച് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തി. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്‍റെ പരിശോധന. ആഡംബരക്കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടിയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
Post Your Comments