KeralaLatest NewsIndiaNews

‘വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ’: ബെഹ്‌റയെ പരിഹസിച്ച് സന്ദീപ് വാര്യർ

കൊച്ചി: പുരാവസ്തുവ്യാപാരമെന്ന പേരിൽ കോടികള്‍ തട്ടിയ കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിനൊപ്പം മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവർ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നാലെ, തട്ടിപ്പുകാരനുമായി സൗഹൃദം സ്ഥാപിച്ച ഇരുവരെയും പരിഹസിച്ച് നേതാക്കൾ രംഗത്ത്. വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ എന്നാണു സന്ദീപ് ജി വാര്യർ പരിഹസിക്കുന്നത്.

ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും എങ്ങനെ സാധിച്ചുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്, അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് സന്ദീപ് വാര്യർ കുറിക്കുന്നത്.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ? ഈ ഫോട്ടോയിൽ കാണുന്ന രണ്ട് പോലീസുകാർക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷൻ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയിൽ പുറകിൽ കാണുന്നത് ആനക്കൊമ്പാണെങ്കിൽ ഈ രണ്ട് പോലീസ് ഓഫീസേഴ്സും അതിൻ്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ? ലക്ഷക്കണക്കിന് കോടി റിസർവ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ് . അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ . രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിൽ തകർന്ന ലണ്ടൻ ട്രാം കൊച്ചിയിൽ എന്ന് ചാനൽ വാർത്തയും വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button