KottayamKeralaNattuvarthaLatest NewsNewsCrime

വ്യാജ ഫേസ്‌ബുക്ക് ഐഡി: കാമുകിയെ തിരികെ കൊണ്ട് വരാൻ 19കാരന്‍ നടത്തിയ തട്ടിപ്പ് വൈറലാകുന്നു

കോട്ടയം: കാമുകിയെ പറ്റിക്കാൻ വ്യാജ ഫേസ്‌ബുക്ക് ഐഡി തുടങ്ങിയ കൊല്ലം സ്വദേശിയായ 19കാരന്‍ അറസ്റ്റിൽ. പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ തിരികെ കൊണ്ടുവരാന്‍ നടത്തിയ തട്ടിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാവിഷയമായിരിക്കുന്നത്. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ റെനില്‍ വര്‍ഗീസിനെ(19) കോട്ടയം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി റെനില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം അറിഞ്ഞതോടെ ഫേസ്ബുക്ക് വഴിയുള്ള ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന് അക്കൗണ്ട് റിമൂവ് ചെയ്ത ശേഷം ബ്ലോക്ക് ചെയ്തു. ഇതോടെയാണ് പുതിയ തന്ത്രവുമായി റെനില്‍ രംഗത്തുവന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ തുടങ്ങിയ വ്യാജ ഐഡി ഉപയോഗിച്ച്‌ പല സ്ത്രീകളുമായും ഇയാള്‍ ചാറ്റ് ചെയ്യുകയായിരുന്നു.

കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അനൂപ് ജോസിന്റെ പേരിലാണ് വ്യാജ ഐഡി ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയത്. അനൂപ് ജോസിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ ശേഷം വ്യാപകമായി പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇതില്‍ പലരും അനൂപ് ജോസിന്റെ സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button