ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഉയരങ്ങളിലേക്ക് കുതിച്ച് യു പി: നിക്ഷേപത്തിന് തയ്യാറായി നിരവധി കമ്പനികൾ, കണ്ടു പഠിക്ക് നമ്പർ വൺ സാറേ എന്ന് സോഷ്യൽ മീഡിയ

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉയരങ്ങളിലേക്ക് കുതിച്ച് യു പി. നാല് വര്‍ഷം കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനക്കുതിപ്പാണ് യു പി നടത്തിയതെന്ന് സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭരണവും വികസന പദ്ധതികളും സമാനതകളില്ലാത്തതാണ്. യുപിയില്‍ നിക്ഷേപത്തിന് തയ്യാറായി നിരവധി സിംഗപ്പൂര്‍ കമ്പനികള്‍ രംഗത്തുണ്ടെന്ന് സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ് വി ക്യുന്‍ ട്വീറ്റ് ചെയ്തു.

Also Read:പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, വിവാഹ വാഗ്ദാനം പാലിച്ചില്ല: പരാതിയുമായി കൊല്‍ക്കത്ത സ്വദേശിനി കണ്ണൂരില്‍

വ്യവസായ രംഗത്ത് പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഹൈക്കമ്മീഷണറുടെ ട്വീറ്റ്. യുപിയുടേത് തികച്ചും വ്യവസായ സൗഹൃദസമീപനമാണ്. യോഗിയുടെ നേതൃത്വത്തില്‍ തികഞ്ഞ വിശ്വാസമാണ് വ്യവസായികള്‍ക്കും രാജ്യങ്ങള്‍ക്കുമുള്ളതെന്ന് സൈമണ്‍ പറഞ്ഞു.

അതേസമയം, യു പിയെ സദാ വിമർശിച്ചുകൊണ്ടിരിക്കുന്ന സൈബർ സഖാക്കൾ ഇതെല്ലാം കണ്ട് പഠിക്കണമെന്ന് വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിച്ചു. കോവിഡ് വ്യാപനത്തിലും മറ്റും യു പി യെ വിമർശിച്ച കേരളം, ഇപ്പോഴും കോവിഡിൽ നിന്ന് കരകയറിയിട്ടില്ലെന്നും യു പി യിലാകട്ടെ കോവിഡ് പ്രതിരോധവും കടന്ന് വ്യവസായരംഗം കുതിച്ചു തുടങ്ങിയെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button