KeralaLatest NewsNews

ചെറായി ബീച്ച്: തീര സംരക്ഷണം നടപ്പായില്ല, ഇളവുകള്‍ വന്നതോടെ സ​ഞ്ചാ​രി​ക​ളു​ടെ അമിത ഒഴുക്ക്

ചെറായി: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ ചെ​റാ​യി ബീ​ച്ചി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേര്‍ന്നുളള തീരം പൂര്‍ണമായും അപ്രത്യക്ഷമായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കടല്‍ത്തീരത്തെത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്. തീരമില്ലാത്തതിനാല്‍ കടല്‍വെള്ളത്തില്‍ ഇറങ്ങി നടക്കാനും ഉല്ലസിച്ച്‌ കുളിക്കാനും ഇപ്പോഴാവില്ല.

തുടര്‍ച്ചയായ കടല്‍ക്ഷോഭത്തെത്തുടര്‍ന്നാണ്​ ബീച്ചിലെ നടപ്പാത വരെയുള്ള ഭാഗത്തെ മണല്‍ ഒലിച്ചുപോയത്. സാധാരണ മഴക്കാലം കഴിയുന്നതോടുകൂടി തീരം പുനഃസ്ഥാപിക്കപ്പെടാറുണ്ട്​. എന്നാല്‍ ഇത്തവണ കരിങ്കല്ലുകളാണ് ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത്. ടെട്രാ​പോഡുകള്‍ നിര്‍മിച്ച്‌ തീരസംരക്ഷണം ഉറപ്പാക്കുകയും, ഈ ഭാഗത്ത്​ പുതിയ തീരം രൂപപ്പെടുന്നതിന്​ സാഹചര്യം ഒരുക്കണമെന്നുമാണ് പരിസരവാസികളുടെ ആവശ്യം.

ബീച്ച്‌ റോഡിലെ നടപ്പാതയുടെ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് ടൈലുകള്‍ ഇളകിയ നിലയിലാണ്. ഇരുവശവും പുല്‍ക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവര്‍ക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങള്‍ നിലവില്‍ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ കടല്‍ ക്ഷോഭത്തില്‍ നശിച്ചു പോയിരുന്നു. വെളിച്ചത്തിന്​ വേണ്ടത്ര സംവിധാനവും ഇപ്പോള്‍ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവര്‍ത്തന രഹിതമായി. ലോക്ഡൗണ്‍ സമയത്തും മറ്റുമായി വാഹനസഞ്ചാരം തീരെ കുറഞ്ഞതിനെത്തുടര്‍ന്നാണ്​ വലിയതോതില്‍ ചെടിപടര്‍പ്പുകള്‍ രൂപപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button